തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. 30 രൂപയാണ് ഗ്രാമിന് ഇന്ന് വില കുറഞ്ഞത്.4,640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വില. പവന് 240 രൂപ കുറഞ്ഞ് 37,120 രൂപയായി.
ഓഗസ്റ്റ് 7ന് 42,000 രൂപയായിരുന്നു സ്വര്‍ണം പവന് വില. പ്രതിസന്ധി ഘട്ടത്തില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിവിന് കാരണമായത്.
അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,891 ഡോളറാണ് നിലവിലെ നിരക്ക്. കോവിഡ് -19 ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകര്‍ക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണം.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില ഉയരും എന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Discussion about this post