കൊല്ലം: കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കൊല്ലം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ അപ്രതീക്ഷിത പരിശോധന നടത്തി ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍. രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഞ്ചാലുംമൂട്, തൃക്കരുവ മേഖകളിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനും മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ജില്ലാ കളക്ടര്‍ പരിശോധന നടത്തിയത്.
സാമൂഹിക അകലം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തല്‍, മാസ്‌ക് ധരിക്കല്‍ എന്നിവ വ്യാപാരസ്ഥാപനങ്ങളില്‍ പാലിക്കുന്നുണ്ടോയെന്ന് സംഘം പരിശോധിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ജോലിയിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് കര്‍ശന താക്കീതും നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളിലും ജില്ലാതല ഉദോഗസ്ഥരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ ജില്ലയിലെ മുഴുവന്‍ മേഖലകളിലും പരിശോധന നടത്തും.നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരറിയിപ്പുണ്ടാകുന്നതുവരെ കടകളടച്ചിടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജനങ്ങള്‍ക്ക് രോഗവ്യാപനത്തിന്റെ തീവ്രത നേരിട്ട് ബോധ്യപ്പെടുത്തുകയാണ് അപ്രതീക്ഷിത പരിശോധനയുടെ ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.
Discussion about this post