കൊച്ചി: കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് വീണ് ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികസേന ഉദ്യോഗസ്ഥരും മരിച്ചു. ബീഹാര്‍ സ്വദേശി സുനില്‍ കുമാര്‍, ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ എന്നിവരാണ് മരിച്ചത്.
തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡര്‍ തകര്‍ന്ന് വീണത്. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പറക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഐ എന്‍ എസ് ഗരുഡയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് അപകടം ഉണ്ടായത്.
അപകടം സംഭവിച്ച ഗ്ലൈഡര്‍ സംഭവ സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ബോര്‍ഡിനെ നിയോഗിച്ചു.
Discussion about this post