തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസറുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് കോവിഡ് നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു. അധികചുമതല ചെയ്യേണ്ടതില്ലെന്ന് പൊതുതീരുമാനം എടുത്ത ശേഷമാണ് രാജി.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ചതിനെ തുടര്‍ന്ന്് മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിച്ച് സമരം നടത്തിയിരുന്നു. സസ്പെന്ഷന് പിന്‍വലിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്ക്കരിക്കുമെന്നാണ് മുന്നറിയിപ്പ്. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post