ഈ വർഷം വാഹനപ്രേമികളെ ആവേശം കൊള്ളിച്ച വാഹനമാണ് മഹീന്ദ്ര ഥാറിന്റെ രണ്ടാം തലമുറ മോഡൽ. ഓഗസ്റ്റ് 15 – നാണ് വാഹനം അവതരിപ്പിച്ചത്. വില ഒക്ടോബർ രണ്ടിന് പ്രഖ്യാപിക്കുമെന്ന് അന്ന് അറിയിച്ചിരുന്നു.
ഇപ്പോളിതാ കാത്തിരിപ്പിന് വിരാമമിട്ട് ഥാറിന്റെ വില പുറത്തു വിട്ടിരിക്കുന്നു.പെട്രോൾ-ഡീസൽ എൻജിനുകളിലും ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന രണ്ടാം തലമുറ ഥാറിന് 9.80 ലക്ഷം മുതൽ 12.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.
എ.എക്സ്, എൽ.എക്സ് എന്നീ രണ്ട് സീരീസിലാകും ഥാർ എത്തുന്നത്. ഇത് എ.എക്സ് അഡ്വഞ്ചർ മോഡലും എൽ.എക്സ് ലൈഫ് സ്റ്റൈൽ മോഡലുമായിരിക്കും.
പഴയ ഥാറിനെക്കാൾ പ്രീമിയം ലുക്കിലാണ് പുതിയ ഥാർ എത്തിയിരിക്കുന്നത്. ആഡംബര വാഹനത്തിന്റെ മുഖഭാവം നൽകുന്ന വലിപ്പം കുറഞ്ഞ് ആറ് സ്ലാറ്റുകളുള്ള ബ്ലാക്ക് ഗ്രില്ല്, അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഹെഡ്ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡിആർഎൽ, ബോണറ്റിന് വശങ്ങളിലായി സ്ഥാനമുറപ്പിച്ച ഇന്റിക്കേറ്റർ, ഡ്യുവൽ ടോണിൽ സ്പോർട്ടി ഭാവമുള്ള ബംമ്പർ എന്നിവയാണ് മുൻവശത്തുള്ളത്.
Discussion about this post