കൊച്ചി: നടന്‍ ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് നിര്‍മ്മാതാവിന്റെ പരാതി. മരട് 357 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് പരാതിയുമായി നിര്‍മ്മാതാക്കളുടെ സംഘടനയെ സമീപിച്ചത്. ബൈജു 20 ലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്നാണ് നിര്‍മ്മാതാവിന്റെ പരാതി.
ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളത് എന്നാണ് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. തുക പൂര്‍ണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലന്ന് ബൈജു അറിയിച്ചതായും നിര്‍മ്മാതാവിന്റെ പരാതിയില്‍ പറയുന്നു.
ജോജു ജോര്‍ജ്ജ്, ടോവിനോ തോമസ് എന്നിവര്‍ പ്രതിഫലം കുറച്ച് പ്രശ്‌നപരിഹാരമായതായി കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബൈജുവിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post