കൊല്ലം: കൊല്ലത്ത് ഡോക്ടര്‍ അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ കമ്മീഷണര്‍ നിര്‍ദേശം നല്കി. കൊല്ലം എഴുകോണ്‍ സ്വദേശിയായ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപ്പിഴവാണെന്ന സോഷ്യല്‍മീഡിയയിലെ ആരോപണത്തില്‍ മനം നൊന്താണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രംഗത്തെത്തിയിരുന്നു.
കുട്ടിയുടെ കാലിലെ വളവ് മാറ്റാന്‍ നടത്തിയ ശസ്ത്രക്രിയക്കിടെ കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായി. ഡോ.അനൂപിന്റെ ഓര്‍ത്തോ ക്ലിനിക്കില്‍ ഹൃദയ ചികിത്സയ്ക്ക് ഉള്ള സൗകര്യം ഇല്ലാത്തതിനാല്‍ തൊട്ടടുത്ത സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ ഡോ. അനൂപിനെതിരെ സോഷ്യല്‍മീഡിയയിലടക്കം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ക്ലിനിക്കിന് മുന്നില്‍ പ്രതിഷേധവും നടന്നിരുന്നു. സംഭവത്തില്‍ ഡോ. അനൂപ് മാനസികമായി തകര്‍ന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Discussion about this post