കോവിഡ് രോഗമുക്തരായ പത്ത് പേരില്‍ ഒന്‍പത് പേര്‍ക്കും ദീര്‍ഘകാല പ്രശ്നങ്ങളുണ്ടാകുന്നതായി പഠനം. ദക്ഷിണ കൊറിയയിലെ ക്യൂങ്പൂക്ക് നാഷണല്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഇന്റേണല്‍ മെഡിസിന്‍ പ്രൊഫസര്‍ കിം ഷിന്‍ വൂ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.
ക്ഷീണം, മാനസിക പ്രശ്നങ്ങള്‍, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കോവിഡ് മുക്തരായവരില്‍ പലരിലും തുടര്‍ന്നും ദീര്‍ഘകാലത്തേക്ക് കാണപ്പെടുന്നത്. കോവിഡ് മുക്തരായ 965 പേരാണ് ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 879 പേരും ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇന്നും അനുഭവിക്കുന്നുണ്ടെന്ന് അറിയിച്ചു. ക്ഷീണമാണ് പ്രധാനമായും പലരിലും കണ്ടുവരുന്നത്. 26.2 ശതമാനം. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് 24.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
അടുത്ത വര്‍ഷം വിശദമായ മറ്റൊരു പഠനവും കോവിഡാനന്തര പ്രശ്നങ്ങളെ കുറിച്ച് നടത്തുമെന്ന് പ്രൊഫസര്‍ കിം പറഞ്ഞു.
Discussion about this post