കൊല്ലം: കൊല്ലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധയുണ്ടായത് സെപ്തംബര്‍ മാസത്തിലായിരുന്നു. മാസാന്ത്യദിനത്തില്‍ രോഗബാധ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എത്തിയത്. 812 പേര്‍ക്കാണ് സെപ്തംബര്‍ 30ന് കോവിഡ് സ്ഥിരീകരിച്ചത്.
സെപ്തംബര്‍ 1ന് 25 പേര്‍ക്കായിരുന്നു കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചത്. നാലാം തീയതിയായപ്പോഴേക്കും ഇത് 248 ആയി. ആറിന് 328, ഒന്‍പതിന് 362, 16ന് 306 എന്നിങ്ങനെ മുന്നൂറ് കടന്ന കോവിഡ് രോഗബാധിതരുടെ എണ്ണം 19 ആയപ്പോഴേക്കും നാന്നൂറും കടന്നു. 436 പേര്‍ക്കായിരുന്നു അന്ന് രോഗം സ്ഥിരീകരിച്ചത്.
സെപ്തംബര്‍ 23 ആയപ്പോള്‍ കോവിഡ് നിരക്ക് ജില്ലയില്‍ അഞ്ഞൂറും 27ന് അറുന്നൂറും കടന്നു. 29 ന് 583 പേര്‍ക്കായിരുന്നു രോഗബാധ. രോഗനിരക്ക് ഉയര്‍ന്ന് നിന്ന സെപ്തംബര്‍ അവസാനിക്കുമ്പോള്‍ ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാണ്. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് ഗൃഹചികിത്സ സൗകര്യം ഒരുക്കി. ക്ലോസ്ഡ് ക്ലസ്റ്റര്‍ ഗ്രൂപ്പുകള്‍ സജീവമാക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post