കൊച്ചി: നടന്‍മാരുടെ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ജോജു ജോര്‍ജ് പ്രതിഫലം കുറച്ചതായും ടൊവിനോ തോമസ് സിനിമ പുറത്തിറങ്ങിയ ശേഷമേ പ്രതിഫലം സ്വീകരിക്കൂ എന്ന് തീരുമാനിച്ചിരുന്നതായും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ് പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍ദേശം എല്ലാവരും അംഗീകരിച്ചതായും ഇതിന്റെ പേരില്‍ ആരേയും വിലക്കില്ലെന്നും സിനിമ നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സിനിമകള്‍ പ്രേക്ഷകരിലെത്തിക്കാനും ലാഭം നേടാനും ബുദ്ധിമുട്ടായതിനാല്‍ നിര്‍മ്മാണ ചിലവ് കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണം എന്ന നിര്‍മ്മാതാക്കളുടെ നിര്‍ദേശം താരസംഘടനയായ അമ്മയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയും സമ്മതിച്ചിരുന്നു.
Discussion about this post