തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ഈ മാസം മുതല്‍ ആഴ്ചയില്‍ 4 ലോട്ടറി ടിക്കറ്റുകള്‍ നറുക്കെടുക്കും. തിങ്കളാഴ്ച- വിന് വിന്, ബുധനാഴ്ച -അക്ഷയ, വെള്ളിയാഴ്ച- നിര്‍മല്‍, ശനിയാഴ്ച- കാരുണ്യ എന്നിങ്ങനെയാകും നറുക്കെടുപ്പുകള്‍. ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 3 ടിക്കറ്റുകളായിരുന്നു നറുക്കെടുത്തിരുന്നത്. അതേസമയം ചൊവ്വാഴ്ച നറുക്കെടുക്കാറുള്ള സ്ത്രീശക്തിയും വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസും റദ്ദാക്കി.
ഇതിന് പുറമെ ഞായറാഴ്ചകളില്‍ നറുക്കെടുത്തിരുന്ന പൗര്‍ണമി ടിക്കറ്റുകള്‍ റദ്ദാക്കിയ പ്രതിസന്ധി മറികടക്കാന്‍ ‘ഭാഗ്യമിത്ര'(BM) എന്ന പേരില്‍ പുതിയ ടിക്കറ്റ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ലോട്ടറി വകുപ്പ്. അഞ്ച് പേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം ലഭിക്കുന്ന ടിക്കറ്റായിരിക്കും ഇത്. സംസ്ഥാനത്തെ ആദ്യ പ്രതിമാസ ലോട്ടറിയായിരിക്കും ഭാഗ്യമിത്ര.എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും. 100 രൂപയാണ് ടിക്കറ്റ് വില.
Discussion about this post