കൊല്ലം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് ഫിഷറീസ് വകുപ്പ് മുഖാന്തരം സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കും. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും.
അപേക്ഷാ ഫോമും വിശദ വിവരങ്ങളും സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. ഒക്ടോബര്‍ ഏഴിനകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2792850 നമ്പരില്‍ ലഭിക്കും.
Discussion about this post