കൊല്ലം : വാഹന സംബന്ധമായ സേവനങ്ങള്‍ പ്രാദേശികതലത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചടയമംഗലം ആസ്ഥാനമാക്കി പുതിയ സബ് ആര്‍ടി ഓഫീസ് കെഎല്‍ 82 പ്രവര്‍ത്തനമാരംഭിച്ചു. ചടയമംഗലം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സില്‍ സൗജന്യമായി നല്‍കിയ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ചടയമംഗലം, ഇളമാട്, നിലമേല്‍, കടയ്ക്കല്‍, ഇട്ടിവ, കുമ്മിള്‍, വെളിനല്ലൂര്‍ പഞ്ചായത്തുകളും 10 വില്ലേജുകളും കെഎല്‍ 82 ന്റെ ഭാഗമാകും.
പുതിയ സബ് ആര്‍ടി ഓഫീസ് കെഎല്‍82ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സേവനങ്ങളില്‍ ഒന്നായതുകൊണ്ടുതന്നെ ഓരോ താലൂക്കിലും ആര്‍ ടി ഓഫീസുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചടയമംഗലം കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുല്ലക്കര രത്നാകരന്‍ എം എല്‍ എ അധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാ ദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാധാകൃഷ്ണന്‍ നായര്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം ഇ എസ് രമാദേവി, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ആര്‍ രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post