കൊല്ലം: ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ കടല്‍ പട്രോളിംഗ് ശക്തമാക്കി. നീണ്ടകരയില്‍ നിന്നും വടക്കോട്ട് അഴീക്കല്‍ വരെയും തെക്കോട്ട് ഇരവിപുരം വരെയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയിരുന്നത്. നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ പട്രോളിംഗ് ശക്തമാക്കി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. തങ്കശ്ശേരി സ്വദേശിയുടെ ‘സെന്റ് ജോസഫ്’ ബോട്ടും നീണ്ടകര സ്വദേശിയുടെ ‘മാതാ’ എന്ന ബോട്ടുമാണ് കസ്റ്റഡിയിലെടുത്തത്.
ലൈറ്റ് ഫിഷിംഗ്, കരവലി, നികത്തിവലി എന്നീ നിരോധിത മത്സ്യബന്ധന മാര്‍ഗങ്ങളുപയോഗിച്ചായിരുന്നു മത്സ്യബന്ധനം. മത്സ്യത്തൊഴിലാളികളുടെ വലയും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും അനധികൃത മത്സ്യബന്ധനത്താല്‍ നശിപ്പിക്കപ്പെടുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വ്യാപകമായി പരാതി നല്‍കിയിരുന്നു.
Discussion about this post