കോഴിക്കോട്: കോവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷരീഫിന്റെ മകന് മുഹമ്മദ് റെസിയാന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുലര്‍ച്ചെയായിരുന്നു മരണം.
ആശുപത്രിയിലെത്തിക്കുമ്പോള്‍ കുഞ്ഞിന് കടുത്ത പനിയുണ്ടായിരുന്നു. ഗുരുതരാവസ്ഥയില്‍ ആയിരുന്നതിനാല്‍ കുഞ്ഞിനെ അപ്പോള്‍ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിനൊപ്പം തന്നെ ആന്റിജന്‍ പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 6.15 ഓടു കൂടി കുഞ്ഞ് മരിച്ചു. അതേസമയം കുഞ്ഞിന് കോവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല.
Discussion about this post