തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ തയ്യാറാകുന്ന സംരംഭകരുടെ സംശയ നിവാരണത്തിനും ആവശ്യമായ സഹായം നല്‍കുന്നതിനും ടോള്‍ ഫ്രീ സംവിധാനം. 18008901030 എന്ന നമ്പറില്‍ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ ആഴ്ചയില്‍ ആറ് ദിവസം സേവനം ലഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും സംശയനിവാരണം നടത്താനാവും. കെ സ്വിഫ്റ്റ് 2.0 പതിപ്പും പുതിയ സംവിധാനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
പദ്ധതി ചെലവ് എത്രയായാലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റെഡ് കാറ്റഗറി വിഭാഗത്തില്‍ പെടാത്ത സംരംഭങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ അനുമതി നല്‍കും. അഞ്ചംഗ സമിതി ഇതിനുള്ള അപേക്ഷ പരിഗണിക്കും. ഈ സമിതിയെ സഹായിക്കാന്‍ ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ സെല്‍ രൂപീകരിച്ചു. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍, പുതിയ പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍വെസ്റ്റ് കളക്റ്റ് എന്ന ഇ ന്യൂസ് ലെറ്റര്‍ എല്ലാ മാസവും പ്രസിദ്ധീകരിക്കും.സംരംഭങ്ങളുടെ ലൈസന്‍സും അനുമതിയും ഓണ്‍ലൈനില്‍ പുതുക്കാനാവും. പ്രൊഫഷണല്‍ ടാക്സ് നല്‍കാനും ഓണ്‍ലൈന്‍ സംവിധാനമായിട്ടുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും ഭേദഗതി ചെയ്തു.
Discussion about this post