തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നേരിടാന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തത്കാലം വേണ്ടെന്ന് ഇടതുമുന്നണി. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് നിര്‍ദേശം. പ്രാദേശിക കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് എല്‍ഡിഎഫിന്റെ നിര്‍ദേശം. രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതി വിലയിരുത്താനും യോഗം തീരുമാനിച്ചു.
കോവിഡ് അതിവ്യാപനം ഒഴിവാക്കാന്‍ എല്‍ഡിഎഫ് പൊതുപരിപാടികള്‍ മാറ്റിവെച്ചതായി കണ്‍വീനര്‍ അറിയിച്ചു.
അതേസമയം ഒക്ടോബര്‍ പകുതിയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15,000 ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമരങ്ങള്‍ നിര്‍ത്തിവെക്കണമെന്നും മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടു.
Discussion about this post