തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയയാളെ പോലീസ് കായംകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഭീഷണി സന്ദേശത്തിന് പിന്നാലെ തിരുവനന്തപുരം നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി.
കായംകുളം ചേരാവള്ളി സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാളുടെ ഫോണ്‍ മൂന്ന് ദിവസം മുമ്പ് നഷ്ടപ്പെട്ടെന്നാണ് മൊഴി. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ വിട്ടയച്ചു.
Discussion about this post