ശബരിമല: മണ്ഡല മകര വിളക്ക് കാലത്ത് എത്തുന്ന ഭക്തരുടെ എണ്ണം കുറയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ തീരുമാനമായി. ഇക്കുറി വെര്‍ച്വല്‍ ക്യൂ സംവിധാനം വഴിയാണ് പ്രവേശനമനുവദിച്ചിരിക്കുന്നത്.
തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ മുതല്‍ ഈ രീതിയാണ് നടപ്പാക്കിലാക്കുക. കൂടാതെ കോവിഡ് രോഗമുള്ളവരെ കണ്ടെത്താന്‍ നിലയ്ക്കലും പമ്പയിലും ആന്‍റിജന്‍ പരിശോധന നടത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു.
മറ്റ് സംസ്ഥാനത്തു നിന്നു എത്തുന്നവർക്ക് പ്രവേശനമുണ്ടാകും. എന്നാൽ സന്നിധാനത്ത് താമസ സൗകര്യമൊരുക്കാനോ വിരി വയ്ക്കാനോ അനുവാദമുണ്ടാകില്ല. അന്നദാനവും പരിമിതമായിയാണ് നടത്തുക.
പ്രത്യേക സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തീർത്ഥാടനം എങ്ങനെ ക്രമീകരിക്കാമെന്ന് തീരുമാനിക്കാൻ ചീഫ് സെക്രട്ടറി തലവനായ സമിതിയെ നിയോഗിച്ചിട്ടുണ്ട് എന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
Discussion about this post