കോഴിക്കോട്: കോഴിക്കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. യോഗത്തിലെ അജണ്ടയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതും തുടര്‍ന്ന് കയ്യാങ്കളിയില്‍ കലാശിച്ചതും.
മെഡിക്കല്‍ കോളേജ് ഗസ്റ്റ് ഹൗസുമായി ബന്ധപ്പെട്ട കരാര്‍ പുതുക്കുന്നതായിരുന്നു വിഷയം. സമാധാനപരമായിരുന്ന യോഗത്തിനിടയില്‍ അജണ്ട 9 മായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം ആരംഭിച്ചത്. മെഡിക്കല്‍ കോളേജ് ഗസ്റ്റ് ഹൗസുമായി ബന്ധപ്പെട്ട് പുതുക്കുന്ന ലൈസന്‍സ് കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് നല്‍കാന്‍ ശ്രമമുണ്ടെന്നും അതിനാല്‍ ഈ അജണ്ട യോഗത്തില്‍ നിന്നും മാറ്റിവെക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ഇതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയതോടെ തര്‍ക്കത്തിലേക്ക് വഴിമാറിയത്.
തര്‍ക്കത്തിനിടയില്‍ സിപിഐഎം നേതാവ് ബാബുരാജ് തങ്ങളുടെ നേതാവായ നിയാസിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു. ഇങ്ങനെ ഒരു അക്രമമാര്‍ഗത്തിലൂടെ കൗണ്‍സില്‍ യോഗം മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെങ്കില്‍ ശക്തിയുക്തം അതിനെ എതിര്‍ക്കുമെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നത്.
Discussion about this post