കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടായെന്ന് മുഖ്യസാക്ഷിയുടെ പരാതി. പ്രോസിക്യൂഷന്‍ സാക്ഷി വിപിന്‍ ലാലാണ് ഭീഷണിയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്. ബേക്കല്‍ പോലീസ് സ്‌റ്റേഷനിലാണ് വിപിന്‍ ലാല്‍ പരാതി നല്‍കിയത്.
ഫോണ്‍ വിളിച്ചും കത്തയച്ചുമായിരുന്നു ഭീഷണി. വിപിന്‍ ലാലിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം സഹതടവുകാരനായിരുന്നു പരാതിക്കാരനായ വിപിന്‍ ലാല്‍. സുനി നടന്‍ ദിലീപിന് അയച്ച കത്ത് എഴുതിയത് വിപിനായിരുന്നു.
Discussion about this post