കോഴിക്കോട്: കോണ്‍ഗ്രസില്‍ വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലെന്ന് കെ.മുരളീധരന്. പാര്‍ട്ടി പുന:സംഘടനയില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്നും മുരളീധരന് പറഞ്ഞു. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫില്‍ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ പല കാര്യങ്ങളിലും തനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് കെ.മുരളീധരന് പറഞ്ഞു. എന്നാല്‍, ഒരു പരസ്യമായ നീക്കത്തിനോ വിഴുപ്പലക്കലിനോ ഇനി പ്രസക്തിയില്ല. പാര്‍ട്ടിയില്‍ വേണ്ടത്ര കൂടിയാലോചന ഇല്ല. പല കാര്യങ്ങളും താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മുരളീധരന് പറഞ്ഞു.
പ്രചാരണ സമിതി അധ്യക്ഷന്‍ എന്നത് അത്ര വലിയ സ്ഥാനമൊന്നുമല്ല. ഒരു പദവി വെറുതെ അലങ്കാരമായി കൊണ്ടുനടക്കാന്‍ താല്പര്യമില്ല. ഒരു മുരളീധരന് പോയാല്‍ ആയിരം മുരളീധരന്മാര് വേറെ വരും. നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്നും കെ.മുരളീധരന് പറഞ്ഞു.
Discussion about this post