കർഷക പ്രതിഷേധം ശക്തമാകുന്നതിനിടെ
പാര്‍ലമെന്‍റ് പാസ്സാക്കിയ കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവച്ചു രാഷ്ട്രപതി. ഇതോടെ മൂന്ന് ബില്ലുകളും നിയമമായി പ്രാബല്യത്തിൽ വന്നു.
രാജ്യവ്യാപകമായി ബില്ലുകൾക്കേതിരെ കർഷകരുടെ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യസഭയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പാസാക്കിയ ബില്ലുകള്‍ തിരിച്ചയക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. ഒപ്പ് വയ്ക്കരുതെന്ന കർഷകരുടെ ആവശ്യവും ഉയർന്നിരുന്നു.
ഇത് പരിഗണിക്കാതെയാണ് മോദി സര്‍ക്കാരിന്‍റെ പ്രധാന പരിഷ്കരണ നടപടിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ പ്രാദേശിക ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള വിപണികൾക്ക് പുറത്തും കര്‍ഷകർക്കിനി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകും.
കുത്തക കമ്പനികൾക്ക് ഉൾപ്പെടെ കര്‍ഷകരുമായി കരാറുണ്ടാക്കാനും, കൃഷി നടത്താനുമുള്ള അവസരവുമൊരുങ്ങും.
Discussion about this post