കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബഹനാന്‍ രാജിവച്ചു. ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കണ്‍വീനറായതെന്നും എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തെ ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുമായി വരെ തനിക്ക് അഭിപ്രായഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചു. ഇത്തരം അവസരങ്ങള്‍ക്ക് അറുതിവരുത്താന്‍ തനിക്കേ കഴിയുവെന്നതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
സ്ഥാനം ഒഴിയാന്‍ ഉമ്മന്‍ചാണ്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സൗഹാര്‍ദപരമായ ഒഴിഞ്ഞുപോക്കാണിതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
Discussion about this post