ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ്(82) അന്തരിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്.
വാജ്‌പേയ് മന്ത്രിസഭകളില്‍ വിദേശകാര്യ മന്ത്രി, പ്രതിരോധമന്ത്രി, ധനമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിരുന്നു ജസ്വന്ത് സിങ്.
Discussion about this post