ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംരംഭകരാകാൻ സഹായമൊരുക്കി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിലെ ആദ്യ വായ്പകള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവർക്കാണ് നല്‍കുക.
കെ എഫ് സിയുടെ ചരിത്രത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വായ്പകളാകുമിത്. വായ്പാനുമതി പത്രങ്ങളുടെ വിതരണോദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നടത്തും. 250 സംരംഭകത്വത്തിനുള്ള വായ്പാ അനുമതി പത്രമാണ് ആദ്യ ദിനത്തിൽ വിതരണം ചെയ്യുക . ഇതില്‍ അഞ്ച് പേർ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരായിരിക്കും.
കാസര്‍ഗോഡ് ജില്ലയിലെ ഇഷറ്റിഷോറിന് ബ്യൂട്ടി പാര്‍ലര്‍ കം സ്റ്റിച്ചിംഗ് യൂണിറ്റ് തുടങ്ങാന്‍ 75,000 രൂപ, മലപ്പുറം ജില്ലയിലെ നേഹ പി. മേനോന് ജനസേവനകേന്ദ്രം ആരംഭിക്കാന്‍ ഒരു ലക്ഷം രൂപ, കോഴിക്കോട് ജില്ലയിലെ കാഞ്ചനയ്ക്ക് മസാല പൗഡര്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ 40,000 രൂപ, നഗ്മ സുസ്മിക്ക് മസാല പൗഡര്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ 40,000 രൂപ, അനീഷിന് തട്ടുകട തുടങ്ങാന്‍ 50,000 രൂപ, ജില്ലയിലെ ബഷീറിന് ജ്യൂസ് കട തുടങ്ങാന്‍ 40,000 രൂപ ഇവയാണ് ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വായ്പകള്‍.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം തെരഞ്ഞെടുക്കുന്നവര്‍ക്ക് 5 ദിവസത്തെ സംരംഭകത്വ പരിശീലനവും, ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലഭ്യമാക്കും
Discussion about this post