tആലപ്പുഴ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി.) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മുതല്‍ താഴെ പറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 12 ആണ് അപേക്ഷിക്കുവാനുളള അവസാന തീയതി.
കോഴ്സുകള്‍, യോഗ്യത, എന്ന ക്രമത്തില്‍
1. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ.) (2 സെമസ്റ്റര്‍), ബിരുദം
2. ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ.) (2 സെമസ്റ്റര്‍) എസ്.എസ്.എല്‍.സി. പാസ്സ്
3. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ.) (1 സെമസ്റ്റര്‍), +2
4. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്.) (1 സെമസ്റ്റര്‍), എസ്.എസ്.എല്‍.സി.
5. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ.) (1 സെമസ്റ്റര്‍), പ്ലസ് ടു
6. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ.) (1 സെമസ്റ്റര്‍), ഇലക്ട്രോണിക്സ് /അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ
7. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്സ്.എം) (1 സെമസ്റ്റര്‍), ഡിഗ്രി / ത്രിവത്സര ഡിപ്ലോമ
8. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി.) (1 സെമസ്റ്റര്‍);, എ.ടെക്/ബിടെക്/എം.എസ്സി
ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി./ എസ്.ടി. മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫോറവും വിശദവിവരവും ഐ.എച്ച്.ആര്.ഡി. വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ രജിസ്ട്രേഷന് ഫീസായ രൂപ 150/ (എസ്.സി./ എസ്.റ്റി. വിഭാഗങ്ങള്‍ക്ക് രൂപ. 100/) ഡി.ഡി. സഹിതം ഒക്ടോബര്‍ 12 ന് വൈകുന്നേരം നാലുമണിക്ക് മുന്‍പായി അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
Discussion about this post