ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. സിപിഐഎമ്മിലും പിന്നീട് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച് ജനപ്രതിനിധിയായ ശേഷം ഏതാനും നാളുകള്‍ക്ക് മുമ്പാണ് എപി അബ്ദുള്ള കുട്ടി ബിജെപിയിലെത്തിയത്. 12 ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് അബ്ദുള്ളക്കുട്ടി.
യുവമോര്‍ച്ചയുടെ പുതിയ അദ്ധ്യക്ഷനായി തേജസ്വി സൂര്യയെ തെരഞ്ഞെടുത്തു. ടോം വടക്കന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ബിജെപി ദേശീയ വക്താക്കളായി. 23 ദേശീയ വക്താക്കളാണുള്ളത്.
അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറിയാകും. പങ്കജാ മുണ്ഡെയും ദേശീയ സെക്രട്ടറി പട്ടികയിലുണ്ട്. രാം മാധവ്, പി.മുരളീധര റാവു, അനില്‍ ജെയിന്‍ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്.
Discussion about this post