കൊല്ലം: ചികിത്സയിലിരുന്ന രോഗിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം തുടര്‍ ചികിത്സ നല്‍കാതെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് വിട്ട സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കൂടിയ ഉന്നത ഉദ്യോഗത്ഥതല ഓണ്‍ലൈന്‍ യോഗത്തിലാണ് അറിയിപ്പ്.
നൂറും അതിന് മുകളിലും കിടക്കകളുള്ള സ്വകാര്യ-സഹകരണ ആശുപത്രികള്‍ ചികിത്സ തേടിയെത്തുന്നവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരെ ചികിത്സിക്കാന്‍ ഐ സി യു വാര്‍ഡുകള്‍ ഒരുക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്ന കാര്യം കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. വീഴ്ച്ച വരുത്തിയ ആശുപത്രി അധികൃതര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണ് കളക്ടര്‍ നിര്‍ദേശിച്ചത്.
ജില്ലയില്‍ ക്ലോസ്ഡ് ക്ലസ്റ്റര്‍ ഗ്രൂപ്പുകളുടെ(സി സി ജി) പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ എം എ റഹിമിനെ കളക്ടര്‍ ചുമതലപ്പെടുത്തി. സബ് കളക്ടര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാലാണ് ചുമതല കൈമാറിയത്. സി സി ജി താഴെത്തട്ടില്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് തദ്ദേശ സ്ഥാപന പ്രതിനിധികള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. സി സി ജി സംബന്ധിച്ച് ബോധവത്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി രാവിലെ ഏഴിന് ശേഷം ചരക്ക് വാഹനങ്ങളും അത്യാവശ്യക്കാരെയും മാത്രം കടത്തിവിട്ടാല്‍ മതിയെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
Discussion about this post