കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ്. സ്വത്ത് അനുമതിയില്ലാതെ കൈമാറ്റം ചെയ്യരുതെന്ന് നിര്‍ദേശം.
കഴിഞ്ഞ ദിവസം ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്ക് നിക്ഷേപങ്ങളും ലോക്കറില്‍ ഒരു കോടി രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയതിന് പിന്നാലെയാണ് ബീനിഷ് കോടിയേരിയുടെ പേരും അന്വേഷണ സംഘത്ത്ിന് മുന്നിലെത്തിയത്. ലോക്കറില്‍ നിന്നും കണ്ടെടുത്ത പണം യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കരാറുകളില്‍ ലഭിച്ച കമ്മീഷനാണെന്ന് സ്വപന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണ ഇടപാടിനെ കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയത്. യുഎഎഫ്എക്‌സ് സൊലൂഷന്‍സ് എന്ന വീസ സ്റ്റാംപിങ് സ്ഥാപനവുമായി ബിനീഷിന് ബന്ധമുണ്ടെന്ന മൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്.
Discussion about this post