കൊട്ടാരക്കര: കൊല്ലം-പത്തനംതിട്ട ജില്ലകളിലായി നിരവധി ആരാധനാലയങ്ങളിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി വന്നിരുന്ന വന്‍ മോഷണ സംഘം കൊല്ലം റൂറല്‍ പോലീസിന്റെ പിടിയിലായി. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പുത്തൂര്‍, എഴുകോണ്‍, ആറുമുറിക്കട, കടമ്പനാട്, അടൂര്‍, കൊടുമണ്‍, എന്നിവിടങ്ങളിലെ നിരവധി മോഷക്കേസുകളിലെ പ്രതികളെയാണ് പിടികൂടിയത്. കൊട്ടാരക്കര ഇരുമ്പനങ്ങാട് ശ്യാം ഭവനില്‍ ബ്ലാക് മാന്‍ എന്ന് വിളിക്കുന്ന അഭിലാഷ്, കുണ്ടറ വെള്ളിമണ്‍ ചേറ്റുകട ചരുവില്‍ ബിജു , മോഷണങ്ങള്‍ക്ക് ഉപയോഗിച്ച് വന്നിരുന്ന കെ.എല്‍ 24 എഫ് 8228 ാം നമ്പര്‍ ഓട്ടാറിക്ഷയുടെ ഉടമയും ആന്ധ്രയില്‍ അടക്കം നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയുമായ കുണ്ടറ പരുത്തുംപാറ മനുഭവനില്‍ മനു എന്നിവരെയാണ് പിടികൂടിയത്. ഇരുടെ ഒളിസങ്കേതമായ കുണ്ടറ ടെക്‌നോപാര്‍ക്കിന് സമീപം കാഞ്ഞിരോട്ട് നിന്ന് ലഹരിവിരുദ്ധ സ്‌കോഡ് പിടികൂടുകയായിരുന്നു. ചതുപ്പ് നിറഞ്ഞ പ്രദേശത്ത് പോലീസിന് എത്തിപ്പെടാന്‍ കഴിയില്ല എന്ന് കരുതിയാണ് ഇവിടം പ്രതികള്‍ താവളമുറപ്പിച്ചിരുന്നത്. കൊട്ടാരക്കരയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണ്. കൊട്ടാരക്കരയില്‍ നിന്നും മോഷണം പോയ ബൈക്കും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.
Discussion about this post