തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരില്‍ 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.കൊലയ്ക്ക് കാരണം കുടുംബപ്രശ്‌നമാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അച്ഛന്‍ ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുഞ്ഞിന്റെ അമ്മ ചിഞ്ചുവിന്റെ വീട്ടില്‍ ഇന്നലെ നൂലുകെട്ട് ചടങ്ങുകള്‍ നടന്ന ശേഷമായിരുന്നു സംഭവം. നേരത്തെ തീരുമാനിച്ചുറപ്പിച്ചാണ് പ്രതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ചിഞ്ചുവിന്റെ രണ്ടാം വിവാഹവും ഉണ്ണികൃഷ്ണന്റെ ആദ്യവിവാഹവും ആയിരുന്നു. ഇരുവരും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. വീട്ടില്‍ നൂലുകെട്ട് ചടങ്ങ് കഴിഞ്ഞ ശേഷം ഉണ്ണികൃഷ്ണന്‍ കുഞ്ഞിനേയും കൊണ്ട് തിരുവല്ലം പാച്ചല്ലൂരിലേക്ക് വരുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post