കൊല്ലം: കോവിഡ് വ്യാപനം എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. ട്രെയിന്‍ സര്‍വീസുകളുടെ നിയന്ത്രണം കാരണം റെയില്‍വേ സ്റ്റേഷനുകളിലെല്ലാം വരുമാനത്തെ കാര്യമായി ബാധിച്ചു. കൊല്ലം റെയില്‍വേ സ്റ്റേഷന്റെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും കുത്തനെ ഇടിവാണ് രേഖപ്പെടുത്തിയത്. സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍പ്പോലും ആളില്ലാത്ത അവസ്ഥയാണ്.
80 ശതമാനം കുറവാണ് യാത്ര – പാഴ്‌സല്‍ സേവനങ്ങളുടെ വരുമാനത്തിലുണ്ടായത്. ഡിവിഷന്‍ തലത്തില്‍ 84 ശതമാനവും വരുമാനത്തില്‍ കുറവുണ്ടായി. വെറും 25 ശതമാനം യാത്രക്കാരാണ് നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത്.
എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കു 4 വീതം ട്രെയിനുകളാണു കൊല്ലം വഴി കടന്നു പോകുന്നത്. ഇവ സ്‌പെഷല്‍ ട്രെയിനുകളായി സര്‍വീസ് നടത്തുന്നതിനാല്‍ കണ്‍സഷനുകളൊന്നും ലഭിക്കില്ല. ജനറല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
നിലവില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചെയ്യുന്ന യാത്രക്കാര്‍ക്കു മാത്രമാണു ടിക്കറ്റ് നല്‍കുന്നത്.
Discussion about this post