തിരുവനന്തപുരം: സംസ്ഥാനത്ത് നാല് മാസത്തേക്ക് കൂടി തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് മുതല്‍. ഒരു കിലോഗ്രാം പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയര്‍, 250 ഗ്രാം സാമ്പാര്‍ പരിപ്പ്, അര ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം മുളക്പൊടി എന്നിവയാണ് ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ വരെയുള്ള നാല് മാസങ്ങളില്‍ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭ്യമാകും.
മഞ്ഞ കാര്‍ഡുകാര്‍ക്ക് ഇന്ന് മുതല്‍ വിതരണം തുടങ്ങും. കാര്‍ഡ് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്നവയ്ക്കാണ് വിതരണം ചെയ്യുക. 25ന് കാര്‍ഡ് നമ്പര്‍ ഒന്നും 26ന് രണ്ടും 28ന് 3,4,5 നമ്പറുകളിലും 29ന് 6,7,8 നമ്പറുകളിലും പിങ്ക് കാര്‍ഡിന്റെ പൂജ്യം നമ്പറിലും അവസാനിക്കുന്ന കാര്‍ഡുകള്‍ക്കാണ് വിതരണം ചെയ്യുന്നത്. 30ന് മഞ്ഞ കാര്‍ഡ് ബാക്കിയുള്ളവര്‍ക്കും പിങ്ക് കാര്‍ഡ് ഉപഭോക്താക്കളില്‍ അവസാന അക്കം 1,2 വരുന്നവര്‍ക്കും വിതരണം ചെയ്യും. ഒക്ടോബര്‍ 15നകം മുഴുവന്‍ കാര്‍ഡുകള്‍ക്കും വിതരണം പൂര്‍ത്തിയാക്കും.
Discussion about this post