ന്യൂഡല്‍ഹി: കോവിഡ് വീണ്ടും വരാമെന്ന് പഠനം. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജിയുടെ പഠനത്തിലാണ് കോവിഡ് രണ്ടാമതും വരാനുള്ള സാധ്യത വ്യക്തമാക്കുന്നത്. നൂറു ദിവസത്തെ ഇടവേളയില്‍ നോയിഡയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വീണ്ടും ബാധിച്ചിരുന്നു.
ഹോങ്കോങ്, അമേരിക്ക, ബല്‍ജിയം എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ഈ സാഹചര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. അവിടെ രണ്ട് മാസത്തെ ഇടവേളയിലാണ് രോഗം വന്നിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ അതിന് നൂറു ദിവസമെടുത്തെന്നും പഠനത്തില്‍ പറയുന്നു. കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കരുതല്‍ വേണമെന്നാണ് മലയാളിയായ ഡോ. വിനോദ് സ്‌കറിയ ഉള്‍പ്പെട്ട പഠനസംഘം നല്‍കുന്ന മുന്നറിയിപ്പ്.
Discussion about this post