ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി(65) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി.
സെപ്തംബര്‍ 11നാണ് സുരേഷ് അംഗദിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. 2004 മുതല്‍ തുടര്‍ച്ചയായി ബെലഗാവിയെ പ്രതിനിധീകരിച്ച് എംപിയായി അദ്ദേഹം.
കൊവിഡ് പോസിറ്റീവായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം സെപ്റ്റംബര്‍ 11-ന് ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്രമന്ത്രിയുടെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുഃഖം രേഖപ്പെടുത്തി. സൗമ്യനായ നേതാവായിരുന്നു അംഗദിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
Discussion about this post