തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയേണ്ട കാലാവധി ഏഴ് ദിവസമായി കുറച്ചു.
ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം പരിശോധന നടത്തണം. പരിശോധന നടത്തിയില്ലെങ്കില്‍ ക്വാറന്റൈന് 14 ദിവസം തന്നെ തുടരേണ്ടി വരും. സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഓഫീസിലെത്തണം. എന്നാല്‍ സ്കൂളുകള്‍ തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
Discussion about this post