ഒന്നാംവർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ നവംബർ മുതൽ ആരംഭിക്കാൻ യു.ജി.സി നിർദേശം.
അതിനാൽ ഒക്ടോബർ 31-നകം പ്രവേശന നടപടികൾ പൂർത്തിയാക്കുന്നതിന് ഒപ്പം പ്രവേശനം റദ്ദാക്കുന്നവർക്ക് അടച്ച ഫീസ് പൂർണമായും തിരികെ കൊടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു.
മുൻപ് സെപ്റ്റംബർ 1-ന് ക്ലാസുകൾ ആരംഭിക്കണമെന്നായിരുന്നു യു.ജി.സി നിർദേശം. എന്നാൽ ജൂലൈയിൽ ഇത് പരിഷ്കരിച്ച് സെപ്റ്റംബർ 30നു അവസാന വർഷ പരീക്ഷകൾ നടത്താം എന്ന നിർദേശത്തിൽ കമ്മിഷൻ എത്തി.
കൂടാതെ യോഗ്യതാപരീക്ഷാ ഫലം പ്രസിദ്ധീകരിക്കാനായില്ലെങ്കിൽ നവംബർ 18-ന് ക്ലാസുകൾ ആരംഭിക്കാമെന്നും സർവകലാശാലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നഷ്ടപ്പെട്ട അധ്യയന ദിവസങ്ങൾ ക്ക് പകരമായി ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി വെക്കേഷൻ വെട്ടി കുറയ്ക്കാനും യു.ജി.സി നിർദേശമുണ്ട്.
Discussion about this post