എൻഡിഎ എന്നാൽ നോ ഡേറ്റാ അവയ്ലബിള് ആണെന്ന് കുറിച്ച് ശശി തരൂർ എംപി. തന്റെ ട്വിറ്ററിലൂടെയാണ് എൻഡിഎ യ്ക്ക് അദ്ദേഹം പരിഹാസത്തോടെ നിർവചനം നൽകിയിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകരെകുറിച്ചും,
കുടിയേറ്റ തൊഴിലാളികളെ കുറിച്ചുമുള്ള കണക്കുകളില്ല എന്ന് നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
ഇന്നലെ കർഷക ആത്മഹത്യയെ കുറിച്ചും കണക്കുകളില്ല എന്ന് അറിയിച്ചു. സാമ്പത്തിക ഉത്തേജനത്തെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾക്കൊപ്പം കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട സംശയാസ്പദമായ കണക്കുകള്‍, ജിഡിപി വളര്‍ച്ചയെ കുറിച്ച് കൃത്യമായ തെളിവില്ലാതെയുള്ള വിവരങ്ങൾ എന്നിവയാണ് പരിഹാസത്തിന് ഇടയാക്കിയത്.
കേന്ദ്രസർക്കാർ എൻഡിഎയ്ക്ക് പുതിയ അർഥം നൽകുന്നു. ‘എൻഡിഎ’ എന്നാൽ നോ ഡേറ്റാ അവയ്ലബിള്. തരൂർ കുറിച്ചു.
Discussion about this post