കൊച്ചി: എറണാകുളം മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്‌ഫോടനം. രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണന്‍ (40), കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി നാഗ(34) എന്നിവരാണ് മരിച്ചത്. ഇവര്‍ പുതിയതായി ജോലിക്കെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു.
പന്ത്രണ്ട് ദിവസം മുമ്പാണ് ഇരുവരും പാറമടയില്‍ ജോലിക്കെത്തിയത്. തുടര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു രണ്ടുപേരും.പഞ്ചായത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പാറമടയാണ്.
Discussion about this post