കൊച്ചി: തിരുവോണം ബമ്പര്‍ തേടിയെത്തിയ ഭാഗ്യവാന്‍ കൊച്ചി കടവന്ത്ര സ്വദേശി. 24കാരനായ അനന്തുവിനാണ് 12 കോടി രൂപയുടെ ഓണം ബമ്പര്‍ ലഭിച്ചത്. ദേവസ്വം ജീവനക്കാരനാണ് അനന്തു.
അനന്തു എടുത്ത TB173964 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. കടവന്ത്രയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന അളഗര്‍ സ്വാമിയില്‍ നിന്നാണ് അനന്തു ടിക്കറ്റെടുത്തത്. നികുതിയും, ഏജന്റ് കമ്മീഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ഒന്നാം സമ്മാനാര്‍ഹന് ലഭിക്കുക.
Discussion about this post