തിരുവനന്തപുരം: ഓണം ബമ്പര്‍ ഒന്നാം സമ്മാനം അടിച്ച ലോട്ടറി വിറ്റത് എറണാകുളത്ത്. 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് TB 173964 എന്ന നമ്പറിനാണ്. കച്ചേരിപ്പടി വിഘ്നേശ്വര ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനാര്ഹന് ലഭിക്കുക നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ്.
തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. ഒരു കോടി വീതം രണ്ടാം സമ്മാനം നേടിയ അഞ്ച് ടിക്കറ്റുകള്‍:
TA 738408
TB 474761
TC 570941
TD 764733
TE 360719
TG 787783
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് മികച്ച വില്‍പ്പനയാണ് ഉണ്ടായത്. 44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ എല്ലാ ടിക്കറ്റുകളും വിറ്റുപോയെന്നും ലോട്ടറി വകുപ്പ് അറിയിച്ചു.
Discussion about this post