തിരുവനന്തപുരം: അഴിമതി ആരോപണങ്ങളെ ചെറുക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ സര്‍ക്കാര്‍ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വിശുദ്ധ ഗ്രന്ഥമായാലും നേരായ മാര്‍ഗത്തില്‍ കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു.
ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാം. അഴിമതി ആരോപണത്തിന് മറുപടി പറയുകയാണ് വേണ്ടത്. സ്വര്‍ണക്കടത്ത് കേസില്‍ ചര്‍ച്ചകള്‍ വഴിമാറ്റി ഒഴിഞ്ഞു മാറുകയാണെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നയതന്ത്ര ചാനല്‍ ഉപയോഗിച്ച് ആരോപണ വിധേയരായ വ്യക്തികള്‍ പല സാധനങ്ങളും കൊണ്ടുവന്നതിനെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇപ്പോഴത്തെ ആരോപണം ഈന്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ്. അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം നടത്തുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ നേര്‍ക്ക് നേരെ മറുപടി പറയണം. വിശുദ്ധ ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയുള്ള അടവ് പുറത്ത് എടുത്തവര്‍ തന്നെ അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Discussion about this post