തിരുവനന്തപുരം: മഴ ശക്തമായാല്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കേണ്ടിവരും. നിലവില്‍ 80 ശതമാനം വെള്ളമുണ്ട് ഇടുക്കി അണക്കെട്ടില്‍. 13 അടി കൂടി ഉയരുകയാണെങ്കില്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരും. ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.
മലങ്കര അണക്കെട്ടിന്റെ 5 ഷട്ടറുകള്‍ 10സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. കുണ്ടള അണക്കെട്ടും പാംബ്ലാ അണക്കെട്ടും തുറന്നിട്ടുണ്ട്. ശക്തമായ മഴ തുടര്‍ന്നാല്‍ കല്ലാര്‍കുട്ടി, ഹെഡ്വര്ക്സ്, മാട്ടുപ്പെട്ടി തുടങ്ങിയ ചെറുഡാമുകളും തുറക്കേണ്ടി വരും.
പാലക്കാട് ജില്ലയിലെ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കല്‍പ്പാത്തി,ഗായത്രി പുഴകളുടെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. അട്ടപ്പാടിയിലെ ഭവാനിപ്പുഴയിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. കാഞ്ഞിരപ്പുഴ , മംഗലം ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഇടുക്കിയ്ക്ക് പുറമെ മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഇന്ന് റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.
Discussion about this post