ഇന്ത്യൻ വിപണിയിലുള്ള ഫോണുകൾക്ക് വില കുറച്ച് സാംസങ്. സാംസങ് ഗാലക്സി എ71, ഗാലക്സി എ51, ഗാലക്സി എ31 ഗാലക്സി എ21 എസ്, ഗാലക്സി എം01എസ്, ഗാലക്സി എം01 കോർ തുടങ്ങിയ ഫോണുകൾക്കാണ് വില കുറച്ചിരിക്കുന്നത്.പുറത്തിറക്കിയ സമയത്തെ വിലയിൽനിന്ന് 1500 രൂപ വരെയാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്.
സാംസങ് ഗാലക്സി എ71-ന് 500 രൂപ കുറഞ്ഞ് 29,499 രൂപയായി. ഗാലക്സി എ51-ന് 1500 രൂപയായി കുറഞ്ഞു. ഈ ഫോണിന്റെ 23999 രൂപ വിലയുണ്ടായിരുന്ന ആറ് ജിബി പതിപ്പിന് 1000 രൂപ കുറഞ്ഞ് 22999 രൂപയായിട്ടുണ്ട്.
25999 രൂപ വിലയുണ്ടായിരുന്ന എട്ട് ജിബി റാം പതിപ്പിന് 1500 രൂപ കുറഞ്ഞ് 24499 രൂപയായി.
എന്നാൽ സാംസങ് എ31-ന്റെ ആറ് ജിബി റാം + 128 ജിബി പതിപ്പിന് പുതുക്കിയ വില 19,999 രൂപയാണ്. 1000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കൂടാതെ ഐ.സി.ഐ.സി.ഐ. കാർഡ് ഉടമകൾക്ക് 1000 രൂപയുടെ കാഷ്ബാക്ക് ഓഫറും സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
സാംസങ് ഗാലക്സി എ21 എസിന്റെ നാല് ജിബി റാം പതിപ്പിന് 1500 രൂപ കുറഞ്ഞ് 14999 രൂപയും ആറ് ജിബി റാം പതിപ്പിന് 1000 രൂപ കുറഞ്ഞ് 16499 രൂപയും ആണ് ഇപ്പോൾ വില.
Discussion about this post