കൊല്ലം: പ്രതിശ്രുതവരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. നിലവില്‍ കൊട്ടിയം സിഐയ്ക്കായിരുന്നു അന്വേഷണചുമതല.
എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണച്ചുമതല കൈമാറി. വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസിയാണ് സെപ്റ്റംബര്‍ 3ന് തൂങ്ങിമരിച്ചത്. പള്ളിമുക്ക് സ്വദേശി ഹാരീസാണ് കേസിലെ മുഖ്യപ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെതിരെ തുടക്കം മുതല്‍ ആരോപണമുയര്‍ന്നിരുന്നു. റംസിയുടെ പിതാവും ബന്ധുക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.
അതേസമയം ഹാരീസിന്റെ മാതാവ്, ജ്യേഷ്ഠന്റെ ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവര്‍ക്കെതിരെയും ആരോപണങ്ങളുണ്ട്. ഇരുവരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി 23ലേക്ക് മാറ്റിയിരുന്നു. റംസിയെ ആത്മഹത്യയിലേക്കു നയിച്ചതില്‍ ഹാരീസിന്റെ മാതാവിനും പങ്കുണ്ടെന്ന റംസിയുടെ വീട്ടുകാരുടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യം തേടിയത്.
Discussion about this post