കൊല്ലം: സഞ്ചാരികളെ കാത്ത് കല്ലട-കടപുഴ കായല്‍ ടൂറിസം പദ്ധതി. കൊല്ലം ജില്ലയിലെ കായല്‍ ടൂറിസം മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് കല്ലട-കടപുഴ വിനോദസഞ്ചാര പദ്ധതി പൂര്‍ത്തിയാക്കിയത്. കടപുഴ കടത്ത് കടവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
ഫെസിലിറ്റേഷന്‍ സെന്റര്‍ കൂടാതെ വിശാലമായ ബോട്ട് ലാന്‍ഡിംങ് സംവിധാനം, റസ്റ്റോറന്റ്, എ ടി എം കൗണ്ടര്‍, ടിക്കറ്റ് ബുക്കിംഗ് കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് കടപുഴ കടവില്‍ ഒരുക്കിയിട്ടുള്ളത്. 1.29 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വില്ലേജ് ടൂറിസത്തിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. കല്ലട ആറിലെയും മണ്‍ട്രോതുരുത്തിലെയും അഷ്ടമുടികായലിന്റെയും ടൂറിസം സാധ്യതകളെ മുന്നില്‍കണ്ടാണ് പഞ്ചായത്ത് പദ്ധതിക്ക് രൂപം നല്‍കിയത്. വിനോദസഞ്ചാര സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കാനും പരമ്പരാഗത വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കുവാനും ഇതിലൂടെ സാധിക്കും.
Discussion about this post