വാനോളം പടർന്നു പന്തലിച്ചു അക്ഷരവൃക്ഷം. ലോക് ഡൗൺ നാളുകളിൽ വീട്ടിലിരിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് അക്ഷര വൃക്ഷം. ഈ പദ്ധതിയാണ് ഇപ്പോൾ ദേശീയ അവാർഡിന് അർഹമായിരിക്കുന്നത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2020ലെ ദേശീയ അവാർഡിനാണ് എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച ‘അക്ഷരവൃക്ഷം പദ്ധതി’ തെരഞ്ഞെടുക്കപ്പെട്ടത്. ഒരു അക്കാദമിക സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഏറ്റവും കൂടുതൽ സൃഷ്ടികൾ സ്വീകരിച്ച് പ്രസിദ്ധീകരിച്ചതിനാണ് ദേശീയ അവാർഡ് ലഭിച്ചത്.
കുട്ടികളുടെ സർഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോക് ഡൗൺ കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അക്ഷര വൃക്ഷം പദ്ധതിയിൽ 56,249 സൃഷ്ടികൾ സ്കൂൾ വിക്കി മുഖേന ലഭിച്ചിരുന്നു. കഥ, കവിത, ലേഖനം, എന്നീ വിഭാഗങ്ങളിലായി ലഭിച്ച സൃഷ്ടികൾ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം എസ്.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ വിവിധ വാല്യങ്ങളായി പുറത്തിറക്കുകയും ചെയ്തു.
Discussion about this post