ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 2379 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. സംഭരണശേഷിയുടെ 80 ശതമാനമാണ് ഇത്. ആറടിയോളം ജലനിരപ്പാണ് 10 ദിവസത്തിനിടെ ഉയര്‍ന്നത്. വൃഷ്ടി പ്രദേശത്ത് 15 മി.മീ വരെ മഴ ലഭിക്കുന്നുണ്ട്.
ഇപ്പോഴത്തെ നിലയിലുള്ള നീരൊഴുക്ക് തുടര്‍ന്നാലും വര്‍ധിച്ചാലും അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍. എന്നാല്‍ തുടര്‍ച്ചയായി അതിതീവ്ര മഴ ഉണ്ടായാല്‍ അണക്കെട്ട് നിറയുമെന്ന ആശങ്കയും ഉണ്ട്.
പുതിയ റൂള്‍ കര്‍വ് പ്രകാരം 14 അടി കൂടി ജലനിരപ്പ് ഉയര്‍ന്ന് 2394 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടിവരും. എന്നാല്‍ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം കുറവാണ്. 2.37 ദശലക്ഷം യൂണിറ്റ് മാത്രമാണ് വൈദ്യുതി ഉത്പാദനം.
Discussion about this post