കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തില്‍ നിന്ന് ടാക്‌സിയില്‍ വീട്ടിലേക്ക് പുറപ്പെട്ട റിയാസിനെ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് തട്ടിക്കൊണ്ടുപോയത്.
അബുദാബിയില്‍ നിന്നാണ് റിയാസ് കരിപ്പൂരിലെത്തിയത്. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഘത്തില്‍ നാലോ അഞ്ചോ പേരുണ്ടെന്നാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും ഗുണ്ടകള്‍ റിയാസിനെയും കൊണ്ട് കടന്നുകളയുകയായിരുന്നു.
Discussion about this post